Latest NewsNewsBusiness

ബൈജൂസിന് പിടിമുറുകുന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് വായ്പ ദാതാക്കൾ രംഗത്ത്

യുഎസ് വായ്പ ദാതാക്കളിൽ നിന്ന് മൊത്തം 120 കോടി ഡോളറാണ് ബൈജൂസ് വായ്പ എടുത്തിട്ടുള്ളത്

പ്രമുഖ എഡ്യു ടെക് സ്ഥാപനമായ ബൈജൂസിനെതിരെ വായ്പ ദാതാക്കൾ പിടിമുറുക്കുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബൈജൂസിനെതിരെ പാപ്പരാത്ത ഹർജികൾ ഫയൽ ചെയ്യാനാണ് വിദേശ വായ്പ ദാതാക്കളുടെ തീരുമാനം. എന്നാൽ, വിദേശ വായ്പാ ദാതാക്കളുടെ നടപടി അടിസ്ഥാന രഹിതവും വായ്പ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ ആണെന്നും ബൈജൂസ് വ്യക്തമാക്കി. നിലവിൽ, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ന്യൂയോർക്കിലെ സുപ്രീം കോടതിയിലടക്കം വിവിധ നിയമ നടപടികൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ടേം ലോൺ ബി പ്രകാരം, യുഎസ് വായ്പ ദാതാക്കളിൽ നിന്ന് മൊത്തം 120 കോടി ഡോളറാണ് ബൈജൂസ് വായ്പ എടുത്തിട്ടുള്ളത്.

വായ്പാ ദാതാക്കളും വിദ്യാഭ്യാസ സ്ഥാപനവുമായി കഴിഞ്ഞ ഒരു വർഷത്തിലധികമായി ടിഎൽബി കരാറിനെ ചൊല്ലിയുള്ള തർക്കങ്ങൾ നടക്കുന്നുണ്ട്. അതേസമയം, വായ്പ പലിശ തിരിച്ചടയ്ക്കാനും, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമായി പണം സമാഹരിക്കാൻ ബൈജൂസ് വിവിധ ശ്രമങ്ങൾ നടത്തുന്നുണ്ട്. ബൈജൂസിന്റെ മൂല്യം 90 ശതമാനത്തോളം കുറച്ച്, നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 10 കോടി ഡോളർ വായ്പ എടുക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ കമ്പനി നടത്തുന്നുണ്ട്.

Also Read: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഐഎം, വീടും നിർമിച്ചു നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button