Kerala

പാസ് ആവോ… സാത് ചലെ; മത മേലദ്ധ്യക്ഷന്‍മാരുടെ അനുഗ്രഹം തേടി ബിജെപി; ന്യൂനപക്ഷമോര്‍ച്ചയുടെ സ്‌നേഹസന്ദേശ യാത്രക്ക് ഞായറാഴ്ച തുടക്കം

തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തില്‍ മതനേതാക്കന്മാരുമായുള്ള സ്‌നേഹസന്ദര്‍ശനത്തിന് നാളെ തുടക്കമാവും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 10 ന് കാസര്‍ഗോഡ് സമാപിക്കും. ‘പാസ് ആവോ, സാത്ചലെ’ (അടുത്തുവരൂ , ഒപ്പം നീങ്ങു) എന്നാണ് പരിപാടിക്ക് നല്‍കിരിക്കുന്ന പേര്. മുഴുവന്‍ ജില്ലകളിലെയും ന്യൂനപക്ഷ മതമേലാധ്യക്ഷന്മാരുമായി ആശയവിനിമയം നടത്തുകയെന്നതാണ് ലക്ഷ്യം.

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ വിഭാഗത്തിന് ലഭ്യമായിട്ടുള്ള നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയും അവ നേതാക്കന്മാരുമായി സംവദിക്കുകയെന്നതുമാണ് ഉദ്ദേശ്യം.

ന്യൂനപക്ഷമോര്‍ച്ച , ജനറല്‍ സെക്രട്ടറിമാരായ കെ എ സുലൈമാന്‍, സി പി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായ പി വി ജോര്‍ജ്ജ്, ടിടി ആന്റണി, സംസ്ഥാന കമ്മറ്റിയംഗം ഡെന്നിജോസ് വെളിയത്ത് എന്നിവരുള്‍പ്പടെ പന്ത്രണ്ട് നേതാക്കള്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. അതത് ജില്ലയിലെത്തുന്ന സംഘത്തോടൊപ്പം ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാനനേതാക്കള്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്നിവര്‍ മതമേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയില്‍ പങ്കാളികളാകും.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സംരക്ഷണം നല്‍കണമെന്നാണ് ബിജെപി നയം. ആശയവിനിമയത്തിലൂടെ ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും നേതാക്കളിലും എത്തിക്കും. സമുദായ സൗഹൃദം ഉറപ്പുവരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button