KeralaNews

ലോ അക്കാദമി ഭൂമി ഇനിയെങ്കിലും പിണറായി തിരിച്ചുപിടിക്കുമോ? ഭൂവിനിയോഗത്തില്‍ ഗുരുതര ചട്ടലംഘനമെന്നു റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമെന്നു റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരം റവന്യൂ സെക്രട്ടറി നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ലോ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ പതിനൊന്ന് ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കറില്‍ മാത്രമാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ബാക്കി ഭൂമി സ്വകാര്യ ആവശ്യത്തിനു ഉപയോഗിക്കുകയാണ്.
അധിക ഭൂമി തിരിച്ചുപിടിക്കണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ക്യാന്റീന്‍ എന്ന പേരില്‍ മാനേജ്‌മെന്റ് അനധികൃതമായി റെസ്റ്റോറന്റ് പ്രവര്‍ത്തിപ്പിക്കുകയാണ്. ലോ അക്കാദമി കെട്ടിടം ബാങ്കിന് വാടകക്ക് നല്‍കിയും ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. നാളെ റവന്യൂ സെക്രട്ടറി ലോ അക്കാദമി സന്ദര്‍ശിക്കും. ലോ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button