KeralaNews

ഒന്നും നോക്കിയില്ല ,കലക്ടർ കടലിലേക്ക് എടുത്തുചാടി : പിന്നീട് സംഭവിച്ചത് ഇങ്ങനെ

കണ്ണൂര്‍: കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദലി കടലിലേക്ക് എടുത്തു ചാടിയപ്പോള്‍ ജനങ്ങൾ ഒന്ന് പകച്ചു. പക്ഷേ ആർത്തിരമ്പുന്ന തിരമാലകളെ വകഞ്ഞുമാറ്റി കലക്ടർ നീന്തിയെത്തിയപ്പോൾ ജനം ആർപ്പുവിളിച്ചു. ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയുടെ നീന്തല്‍ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമാണ് കലക്ടര്‍ കടലില്‍ നീന്തി നിര്‍വ്വഹിച്ചത്. അര കിലോമീറ്റർ നീന്തി പരിപാടി ഉദ്ഘാടനം ചെയ്യാനാണു തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷം ഒരു മണിക്കൂർ നീന്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

കലക്ടര്‍ക്കൊപ്പം എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ ഉള്‍ക്കടലില്‍ എത്തിയാണ് കടലിലേക്ക് ചാടിയത്. ഒരു കിലോമീറ്റർ അകലെ വച്ചു ബോട്ടിൽ നിന്നു കടലിലേക്കു ചാടി തിരികെ കരയിലേക്ക് സാഹസികമായി നീന്തി. 29 മിനിറ്റു കൊണ്ടാണ് കലക്ടറും സംഘവും നീന്തി കരയിലെത്തിയത്. പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഒരു വര്‍ഷം 2000 പേരെ നീന്തല്‍ പഠിപ്പിക്കാനാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി ലക്ഷ്യം ഇടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button