NewsIndia

റെഡ് ഫോർട്ടിൽ വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി; സൈന്യവും ദേശ സുരക്ഷ സേനയും സ്ഥലത്തെത്തി

 

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ കിണറിനുള്ളില്‍ വെടിയുണ്ടകളും സ്ഫോടക വസ്തുക്കളുമടങ്ങിയ പെട്ടികള്‍ കണ്ടെത്തി. റെഡ്ഫോര്‍ട്ടും പരിസരങ്ങളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണര്‍ ശുദ്ധീകരിക്കുന്നതിനിടയിലാണ് പെട്ടികള്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ എൻ എസ് ജിയും സൈന്യവും രംഗത്തെത്തി . ബോംബ് നിർവീര്യമാക്കുന്ന സ്‌ക്വാഡും ഉണ്ടായിരുന്നു.വൈകിട്ട് അഞ്ചുമണിയോടെയാണിവ കണ്ടെത്തിയത്. 5 മോര്‍ട്ടാര്‍ ഷെല്ലുകളും 44 വെടിയുണ്ടകളും കൂടാതെ വെടിയുണ്ടകള്‍ ഒഴിഞ്ഞ 87 ഉറകളും കണ്ടെടുത്തതായി എന്‍ എസ് ജി ഉദ്യോഗസ്ഥന്‍ അറിയിച്ചു.ചെങ്കോട്ടയ്ക്ക് പിന്നിലുള്ള കിണറില്‍ നിന്നുമാണ് പെട്ടികള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button