NewsGulf

ചരിത്രയാത്ര പൂര്‍ത്തിയാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ചരിത്രയാത്ര പൂര്‍ത്തിയാക്കി. 14,535 കിലോമീറ്റര്‍, 17 മണിക്കൂര്‍ മുപ്പത് മിനിറ്റ് സഞ്ചരിച്ചുകൊണ്ടാണ് ഖത്തര്‍ എയര്‍വേയ്‌സ് ചരിത്രയാത്ര പൂര്‍ത്തിയാക്കി ഓക്സ്ലാന്‍ഡ് വിമാനത്താവളത്തിലിറങ്ങിയത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് പറന്നുയര്‍ന്നത്. ദോഹയില്‍ നിന്ന് ഞായാറാഴ്ച രാവിലെ 5.02നാണ് യാത്ര ആരംഭിച്ചത്.

നിശ്ചയിച്ചതിലും അഞ്ച് മിനിട്ടു മുമ്പേ ന്യൂസിലന്‍ഡിലെ ഓക്സ്ലാന്‍ഡ് വിമാനത്തവളത്തിലിറങ്ങാൻ സാധിച്ചു. വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്. തിങ്കളാഴ്ച പ്രാദേശിക സമയം ഏഴരയ്ക്ക്‌ ഓക്സ്ലാന്‍ഡില്‍ വന്നിറങ്ങിയ വിമാനത്തിന് പുറമേ ജലപീരങ്കി ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് വരവേല്‍പ്പ് നല്‍കിയത്.

ഖത്തര്‍ എയര്‍വേയ്സ് മറികടന്നത് നിലവിലെ ദുബായ്-ഓക്ലാന്‍ഡ് (8,824 മൈല്‍) റെക്കോര്‍ഡാണ്. 17 മണിക്കൂര്‍ മുപ്പത് മിനിറ്റ് നീണ്ട യാത്രയില്‍ പത്ത് സമയ മേഖലകളും അഞ്ച് രാജ്യങ്ങളും പിന്നിട്ട് 14,535 കിലോമീറ്ററാണ് (9,032 മൈല്‍) വിമാനം സഞ്ചരിച്ചത്. ദുബായ്, ഒമാന്‍, സൗത്ത് ഇന്ത്യ ആകാശങ്ങളിലൂടെയാണ് വിമാനം പറന്നത്. കേവലം 20 മിനുട്ടു കൊണ്ടാണ് വിമാനം ശ്രീലങ്കയില്‍ പ്രവേശിച്ചത്.

ഇന്ത്യന്‍ സമുദ്രം കടന്ന വിമാനം രാത്രിയിലാണ് പടിഞ്ഞാറന്‍ ആസ്ട്രേലിയയിലേക്ക് പ്രവേശിച്ചത്. ഓക്ലാന്‍ഡിലെത്തിയത് സിഡ്നിയിലെത്തി മൂന്ന് മണിക്കൂറുകള്‍ കൂടി പറന്ന ശേഷമാണ്. നാല് പൈലറ്റുകളും പതിനഞ്ച് കാബിന്‍ ക്രൂ ജീവനക്കാരും എക്കോണമിയില്‍ 217 ഉം ബിസിനസ്സ് ക്ലാസില്‍ 42 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button