IndiaNews

രണ്ടരലക്ഷം വരെ നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ട; അക്കൗണ്ട് പരിശോധനയെക്കുറിച്ച് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: രണ്ടരലക്ഷം രൂപവരെ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ ഭയപ്പെടേണ്ടതില്ലെന്ന് ആദായ നികുതി വകുപ്പ്. ഈ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ പരിശോധനയ്ക്കു മുതിരില്ലെന്നും നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതുമായി ചേര്‍ന്നുപോകാത്ത അക്കൗണ്ടുകള്‍ മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിഡിബിടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.

‘സത്യസന്ധനായ ഒരാള്‍ പോലും ഭയപ്പെടേണ്ടെന്നും അങ്ങനെയൊരാളെ ആദായ നികുതി വകുപ്പ് ശല്യപ്പെടുത്തുകയില്ലെന്ന് ഉറപ്പു നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക വരുമാനമായി 10 ലക്ഷം രൂപയുള്ള ഒരാള്‍ക്ക് ഒരുമിച്ച് മൂന്നുലക്ഷം വരെ നിയമപരമായി ബാങ്കില്‍ ഇടപാടു നടത്താന്‍ കഴിയും. അതേസമയം കഴിഞ്ഞ മൂന്നു വര്‍ഷമായി റിട്ടേണ്‍ സമര്‍പ്പിക്കാതെ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സ്രോതസ്സ് അറിയിക്കേണ്ടിവരുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button