NewsIndia

എല്ലാം മംഗളമായി കലാശിച്ചാൽ ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ എന്ന മഹാത്ഭുതം ഐ.എസ്.ആർ.ഒയ്ക്ക് സ്വന്തം; പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ഫെബ്രുവരി 15 നു വേണ്ടി കാത്തിരിക്കാം

 

ഇന്ത്യ ഒരു ചരിത്ര നേട്ടത്തിന്റെ അഭിമാന മുഹൂർത്തത്തിലേക്ക് കാൽവയ്ക്കുകയാണ്. ഫെബ്രുവരി 15 രാവിലെ 9 ന് ലോകശ്രദ്ധ മുഴുവൻ ഇന്ത്യയിലായിരിക്കും. കാരണം അന്നേദിവസം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യമാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത്. ഐ.എസ്.ആർ.ഒ ഏറ്റെടുത്തിരിക്കുന്നത് മുൻനിര ബഹിരാകാശ ഏജൻസികൾക്ക് പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യമാണ്. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഫെബ്രുവരി 15 ന് രാവിലെ ഒൻപതിന് ഇന്ത്യ വിക്ഷേപിക്കാൻ പോകുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ഐ.എസ്. ആർ.ഒയുടെ ഈ ദൗത്യത്തെ ലോകം വീക്ഷിക്കുന്നത്. ഐ.എസ്.ആർ.ഒ ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ്. ഐ.എസ്.ആർ.ഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും.

രാജ്യാന്തര ബഹിരാകാശ ചരിത്രത്തിൽ ഇതു ആദ്യ സംഭവമാണ്. ലോകശക്തികൾ പോലും പരീക്ഷിക്കാൻ തയ്യാറാകാത്ത വലിയൊരു ദൗത്യവുമായി മുന്നോട്ടു പോകുകയാണ് ഐ.എസ്. ആർ.ഒ. 104 ഉപഗ്രഹങ്ങൾ ഒരു റോക്കറ്റിലാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ഓരോ ഉപഗ്രഹവും സെക്കൻഡുകളുടെ വ്യത്യാസത്തിലാവും ഭ്രമണപഥത്തിൽ വിന്യസിക്കുക.

ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 സാറ്റ്‌ലൈറ്റുകളും ഒന്നിച്ചാണ് വിക്ഷേപിക്കുന്നത്. പിഎസ്എൽവി സി37 ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വർഷം 20 ഉപഗ്രങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐ.എസ്.ആർ.ഒ വിജയിച്ചു.
1500 കിലോഗ്രാം വരുന്ന ഈ പേലോഡ് വിക്ഷേപണം വിജയിച്ചാൽ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറും. ഇസ്രായേൽ, കസാക്കിസ്ഥാൻ, നെതർലാൻഡ്, അമേരിക്ക, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആകെ ഉപഗ്രഹങ്ങളുടെ പേലോഡ് 500 കിലോഗ്രാമും ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങളുടെ പേലോഡ് 730 കിലോഗ്രാമും ആണ്. നേരത്തെ 83 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കൂടുതൽ രാജ്യങ്ങൾ സമീപിച്ചതോടെ എണ്ണം 104 കടക്കുകയായിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങളാണ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചത്. വിദേശത്തുനിന്നായിരുന്നു ഇതിൽ 75 ഉപഗ്രഹങ്ങളും. മാത്രമല്ല ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഏജൻസിയും ഐ.എസ്.ആർ,ഒ ആണ്. കോടികളുടെ വരുമാനമാണ് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഐഎസ്ആർഒക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button