KeralaNews

ലോ അക്കാദമി സമരം അവസാനിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഒരുമാസമായി തുടരുന്ന സമരം അവസാനിച്ചു. ഇന്ന് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.  പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ മാറ്റുന്നതും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതും സംബന്ധിച്ച വിവരം വിദ്യാഭ്യാസമന്ത്രികൂടി ഒപ്പിട്ട മിനിട്‌സില്‍ രേഖപ്പെടുത്തി. പുതിയ പ്രിന്‍സിപ്പലിനെ മാനദണ്ഡം പാലിച്ച് നിയമിക്കാമെന്ന വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കി. മാനേജ്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടാമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയതായും വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ കരാര്‍ ഉണ്ടാക്കിയതായും വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു. കാലാവധി നിശ്ചയിക്കാതെ ആയിരിക്കും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുക. തിങ്കളാഴ്ച മുതല്‍ ക്ലാസ്സ് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button