
ന്യൂഡൽഹി: ഇംഗ്ലീഷുകാർ ഇംഗ്ലണ്ടിൽ ജീവിക്കുന്നു, അമേരിക്കക്കാർ അമേരിക്കയിലും ജർമനിക്കാർ ജർമനിയിലും ഹിന്ദുക്കൾ ഹിന്ദുസ്താനിലും ജീവിക്കുന്നു. ഇന്ത്യയിൽ ഏതൊരാളും ജനിക്കുന്നത് ഹിന്ദുവായിട്ടാണെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്.
ഹിന്ദുക്കളിൽ വിഗ്രഹാരാധകരും അല്ലാത്തവരുമുണ്ട്. ദേശീയത കൊണ്ട് മുസ്ലിംകൾ പോലും ഹിന്ദുക്കളാണ്. വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് അവർ മുസ്ലിംകളായിരിക്കുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചിെല അംഗങ്ങൾ ഭാരത് മാതാവിെൻറ പേരിൽ പൂജ അനുഷ്ഠിച്ചാൽ അതിൽ ഒരു അൽഭുതവുമില്ല. കാരണം അവർ ഹിന്ദുക്കളാണ്. ജനങ്ങൾ ജാതിക്കും മതത്തിനും ഭാഷക്കും അതീതമായി ഉയരണമെന്നും ഭാഗവത് പറഞ്ഞു.മധ്യപ്രദേശിൽ നടത്തിയ സന്ദർശനത്തിനിടെ പ്രസംഗിക്കുേമ്പാഴാണ് മോഹൻ ഭഗവതിെൻറ പരാമർശം.
Post Your Comments