NewsIndia

തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം

ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ വേതനം ജീവിതച്ചിലവിനു ആനുപാതികമായി വർധിപ്പിക്കാൻ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നീക്കം. എസ്.മഹേന്ദ്ര ദേവ് കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കുറഞ്ഞ വേതനമോ, അതിൽ കൂടുതലോ നൽകണമെന്ന പുതിയ തീരുമാനം കൈകൊണ്ടത്.

മന്ത്രാലയം ശുപാർശ പരിഗണിക്കുകയാണെന്ന് ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി അമർജീത് സിൻഹ പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തതിനു ശേഷമാകും. നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് ഉപഭോക്‌തൃ വിലനിലവാര സൂചികയുടെ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുന്നത്. എന്നാൽ, ഗ്രാമീണ മേഖലയിലെ ജീവിതച്ചിലവിനു ആധാരമാക്കിയാകും വേതനം പുതുക്കുന്നത്.

നിലവിൽ തൊഴിലുറപ്പ് വേതനം കുറവുള്ളത് ജാർഖണ്ഡിലാണ്. 167 രൂപയാണ് അവിടുത്തെ വേതനം. 259 രൂപയുമായി ഹരിയാനയാണ് കൂടുതൽ വേതനം കൈപ്പറ്റുന്നത്. സംസ്ഥാന സർക്കാരാണ് കുറഞ്ഞ വേതനം നിശ്ചയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button