KeralaLatest News

തൊഴിലുറപ്പിന് പോകാതെ ഒപ്പിട്ടു കാശുവാങ്ങി പ്രധാനാധ്യാപകൻ അലി അക്ബർ: നടപടിയെടുത്ത് ഓംബുഡ്സ്മാൻ

മലപ്പുറം ∙ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ മസ്റ്റർറോളിൽ ഒപ്പിട്ട് 22 ദിവസത്തെ കൂലി വാങ്ങിയ യുപി സ്‌കൂൾ പ്രധാനാധ്യാപകനോട് വാങ്ങിയ കൂലി പലിശ സഹിതം തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്. എടയൂർ പഞ്ചായത്തിലെ 19ാം വാർഡിൽ നടന്ന പ്രവൃത്തിയിലാണു വടക്കുംപുറം എയുപി സ്കൂൾ പ്രധാനാധ്യാപകൻ വി.പി.അലി അക്ബറാണ് മസ്റ്റർറോളിൽ ഒപ്പിട്ട് കൂലി വാങ്ങിയത്.

കഴിഞ്ഞ നവംബർ 30നും ഡിസംബർ 29നും ഇടയിലായി 22 ദിവസം ജോലി ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് മസ്റ്റർ റോളിൽ ഒപ്പിട്ടു കൂലി വാങ്ങിയത്. മസ്റ്റർറോളിൽ ഒപ്പിട്ട 22 ദിവസങ്ങളിൽ ഒരു ദിവസം ഞായറാഴ്ചയായിരുന്നു. അന്ന് പ്രവൃത്തി നടന്നിട്ടില്ല. തൊഴിലാളികൾക്കൊപ്പം ഒരു ദിവസം പോലും അലി അക്ബർ പണിയെടുത്തിട്ടില്ലെന്നും രാവിലെ സ്കൂളിൽ പോകുമ്പോഴോ, ഉച്ചഭക്ഷണത്തിനു വരുമ്പോഴോ ആണ് മസ്റ്റർറോളിൽ ഒപ്പിട്ടിരുന്നതെന്നും തൊഴിലുറപ്പ് മേറ്റ് ഓംബുഡ്സ്മാനു മൊഴി നൽകി.

ജോലി ചെയ്തതായി പറഞ്ഞ 22 ദിവസങ്ങളിൽ പതിനെട്ടര ദിവസങ്ങളിൽ ഇയാൾ സ്കൂൾ ഹാജർ പട്ടികയിലും ഒപ്പു വച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ ഇയാൾ മറ്റൊരാളെ ജോലിക്കു നിയോഗിച്ചെന്നായിരുന്നു അലി അക്ബറിന്റെ വാദം. എന്നാൽ, ഇതു തൊഴിലുറപ്പ് പദ്ധതിയിൽ അനുവദനീയമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button