NewsDevotional

പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം

പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം. ഒരിക്കൽ കൈലാസപതിയായ മഹാദേവന് നാരദമഹർഷി ദിവ്യമായ ഒരു പഴം കൊടുത്തു. തുടർന്ന് മഹാദേവൻ പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികിൽ വിളിച്ച് ആദ്യം ലോകം ചുറ്റി വരുന്നയാൾക്ക് പഴം തരാമെന്നും അരുളി ചെയ്തു. ഉടൻ തന്നെ സുബ്രഹ്മണ്യൻ വാഹനമായ മയിലിൽ കയറി പ്രതിക്ഷണത്തിനായി പോയി. പക്ഷെ ഉണ്ണിഗണപതിക്ക് ഭൂപ്രതക്ഷിണം സാധ്യമല്ലാത്തതിനാല്‍ മാതാപിതാക്കളെ പ്രദക്ഷിണം വച്ച് തൃപ്തരാക്കി പഴം ആവശ്യപ്പെട്ടുവെന്നാണ് ഐതീഹ്യം. ഉമാമഹേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിരിക്കുന്നു എന്നാണ് ഗണപതിയുടെ ന്യായീകരണം. ഇതിൽ തൃപ്തരായി ഉമാമഹേശ്വരന്മാർ ദിവ്യഫലം ഉണ്ണിഗണപതിക്ക് നൽകി.

അപ്പോഴേക്കും ലോകം മുഴുവന്‍ ചുറ്റി സുബ്രഹ്മണ്യൻ തിരിച്ചെത്തി. താൻ പരാജിതനായതിനാലുള്ള നിരാശയാലും ചതിയാലും ബാലനായ മുരുകൻ സർവ്വവും ഉപേക്ഷിച്ച് സന്യാസി വേഷം കൈകൊണ്ട് കൈലാസത്തിൽ നിന്നും തെക്കോട്ട് തിരിച്ചു. പഴംനീയാണ് എന്ന് പറഞ്ഞ് പാർവ്വതി മഹാദേവന്മാര്‍ മുരുകനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പഴംനി എന്നതിൽ നിന്നാണത്രെ പളനി എന്ന പേരുകിട്ടിയത് പളനിമലയുടെ ചുവട്ടിലാണ് തിരുനാൽ കുഡിയിലാണ് ബാലമുകുന്ദൻ ദണ്ഡായുധപാണിയായി ആദ്യം ചെന്നത്. അവിടെയുമൊരു ക്ഷേത്രമുണ്ട് അവിടെ നിന്നാണ് പിന്നീട് മുരുകൻ പളനിമലയിലെത്തി വാസം ചെയ്തതെന്നാണ് കഥ. മലയുടെ താഴെയുള്ള ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുവേണം മലകയറാൻ.

ഇവിടെ ചെറുതും വലുതുമായി വർഷത്തിൽ പല ആഘോഷങ്ങളും ഉത്സവങ്ങളും നടക്കാറുണ്ട്. അഗ്നിനക്ഷത്രം, സ്കന്ദഷഷ്ഠി, തൃക്കാർത്തിക, തൈപ്പൂയം, പൈങ്കുനി ഉത്സവം, എന്നിവ പ്രധാന ഉത്സവങ്ങളാണ്. സുബ്രഹ്മണ്യൻ പടിഞ്ഞാറ് ദർശനമായി കേരളത്തിനഭിമുഖമായി നിന്ന് കേരളീയരുടെ അനുഗ്രഹദാദാവായി കുടികൊള്ളുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button