News

ഭരണ പ്രതിസന്ധി; തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം

ചെന്നൈ: രാഷ്ട്രീയ ഭരണ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ ക്രമസമാധാനത്തിനായി കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം നടക്കുന്നതായി വിവരം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് കേന്ദ്രസേനയെ വിന്യസിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു വി.കെ.ശശികലയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത രാജ്ഭവന്‍ നിഷേധിച്ചു. ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും രാഷ്ട്രപതിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.വി.കെ.ശശികലയ്‌ക്കെതിരായ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ രാത്രി വൈകി പത്രക്കുറിപ്പില്‍ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button