KeralaNews

മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡർ ആയി വിഷരഹിത പച്ചക്കറിക്ക് തുടക്കം

ആലപ്പുഴ: ചലച്ചിത്രതാരം മഞ്ജു വാര്യർ ഹോർട്ടികോർപ്പിന്റെ ജൈവപച്ചക്കറി ബ്രാൻഡ് അംബാസഡർ. പത്രസമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാൻ വിനയനാണ് ഇക്കാര്യം അറിയിച്ചത്. ‘ ഹൌ ഓൾഡ് ആർ യു’ എന്ന സിനിമയിലെ മഞ്ജുവിന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വീട്ടിലും മട്ടുപ്പാവിലും നിരവധി പേർ ജൈവകൃഷി തുടങ്ങി. അതാണ് ഈ സ്ഥാനത്തേക്ക് മഞ്ജുവിനെ തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് വിനയൻ വ്യക്തമാക്കി.

വിഷുക്കാലം മുതൽ മഞ്ജു വാര്യർ ഹോർട്ടികോർപ്പിനായി വിഷരഹിതപച്ചക്കറിക്കായി പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button