NewsIndia

വിവാദ നായകൻ ഓം സ്വാമിക്കെതിരെ കേസ്

ഡൽഹി: വിവാദ നായകൻ ഓം സ്വാമിക്കെതിരെ കേസ്. രാജ്ഘട്ടില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച് വസ്ത്രം നീക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഓം സ്വാമിക്കെതിരെ കേസ് എടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കഴിഞ്ഞ ഏഴാം തിയതിയാണ് സ്വാമിയും സഹായിയും കൂടെ യുവതിയെ ആക്രമിച്ചത്. ബിഗ് ബോസ് ടെലിവിഷന്‍ ഷോയിലൂടെ കുപ്രസിദ്ധി നേടിയ താരമാണ് ഓം സ്വാമി.

സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ സ്വാമിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്ഘട്ടില്‍ വെച്ചുള്ള പീഡന ശ്രമം പരാജയപ്പെട്ടപ്പോള്‍ സ്വാമി തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവതി മൊഴി നൽകി. മാത്രമല്ല പരാതി നല്‍കിയാല്‍ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുമെന്നും പറഞ്ഞതായി യുവതി കൂട്ടിച്ചേർത്തു. കേസില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button