NewsIndia

പാകിസ്ഥാന് ഇന്ത്യയുടെ കര്‍ശന താക്കീത്

മുംബൈ: പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. പാകിസ്ഥാനിലെ ഭീകര ആയുധനിര്‍മാണശാലകള്‍ അടച്ചുപൂട്ടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് കര്‍ശനമായി നിര്‍ദേശിച്ചു. വിദേശകാര്യ വക്താവ് എസ്.ജയശങ്കറാണ് ഭീകരതയില്‍ വീണ്ടും പാക്കിസ്ഥാനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന നിലപാടെടുത്തത്. പാക്കിസ്ഥാനില്‍ ഉടലെടുക്കുന്ന ഭീകരതയെ സംബന്ധിച്ച് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു ജയശങ്കര്‍ പാക്കിസ്ഥാനെതിരായ നിലപാട് തുറന്നടിച്ചത്.

മുമ്പ് ഭീകരത ഇന്ത്യയുടെ മാത്രം പ്രശ്‌നമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് വളര്‍ന്നു വലുതായിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഇതിനെ സംബന്ധിച്ച് ഉത്കണ്ഠാകുലരാണ്. പാശ്ചാത്യ രാജ്യങ്ങള്‍ക്കു പാക്കിസ്ഥാനെ സംബന്ധിച്ചു തുറന്നുപറയുന്നതിനു പരിമിതികളുണ്ടെങ്കിലും അവര്‍ ഇക്കാര്യങ്ങളില്‍ അസ്വസ്ഥരാണ്.
ഇതുകൊണ്ടുതന്നെ ഭീകര നിര്‍മാണശാലകള്‍ അടച്ചുപൂട്ടാന്‍ പാക്കിസ്ഥാന്‍ തയറാകണം- ജയശങ്കര്‍ പറഞ്ഞു. ചൈനയുമായി പാക്കിസ്ഥാനുള്ള ബന്ധങ്ങളുടെ പേരില്‍ ഭീകരതയെയും അതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങളെയും അവഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാര്‍ക് രാജ്യങ്ങള്‍ക്കു പുറമേ അന്താരാഷ്ട്ര തലത്തിലും ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യ ഉയര്‍ത്തുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button