International

കിം ജോംഗ് നാമിന്റെ മരണം ; യുവതി പിടിയില്‍

ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോംഗ് നാം മലേഷ്യയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ക്വലാലംപൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ രണ്ട് വനിതാ ഏജന്റുമാര്‍ വിഷസൂചി കൊണ്ടു കിമ്മിനെ കുത്തുകയായിരുന്നുവെന്നു ദക്ഷിണകൊറിയന്‍ ടിവിചാനല്‍ ചോസുണ്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉത്തരകൊറിയന്‍ ഭരണകൂടം അയച്ച ഏജന്റുമാരാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. ക്വാലാലംപൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നാണ് മലേഷ്യന്‍ യുവതി പിടിയിലായത്. കിം ജോംഗ് നാമിന്റെ മരണത്തില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button