International

2016ൽ യൂറോപ്പിലെത്തിയ അഭയാർഥികളുടെ എണ്ണം ; കണക്കുകൾ പുറത്ത്

2016ൽ യൂറോപ്പിലെത്തിയ അഭയാർഥികളുടെ  കണക്കുകൾ പുറത്ത്.  2016ൽ 3,80,000കുടിയേറ്റക്കാർ യൂറോപ്പിലേക്കെത്തിയെന്ന വിവരം ഫ്രോൻടെക്സ് ഏജൻസിയാണ് പുറത്തുവിട്ടത്.ആഫ്രിക്കയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. ഇതിൽ ഇറ്റലിയിലേക്കും ഗ്രീസിലേക്കുമാണ് കുടിയേറ്റക്കാർ കൂടുതലായും എത്തിയത്.

ഇക്കഴിഞ്ഞ വർഷം ഇറ്റലിയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം മുൻ വർഷങ്ങളിലേതിനേക്കാൾ 17 ശതമാനം കൂടുതലാണ്. അതിനാൽ എണ്ണമറ്റ കുടിയേറ്റക്കാർ എത്തുന്നത് യൂറോപ്യൻ യൂണിയന് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button