Kerala

മുതിര്‍ന്നവര്‍ക്ക് പുഞ്ചിരിക്കാന്‍ സര്‍ക്കാരിന്റെ ‘മന്ദഹാസം’ പദ്ധതി

കൊച്ചി : മുതിര്‍ന്ന പൗരന്മാര്‍ക്ക് പല്ലുവെച്ച് പുഞ്ചിരിക്കാന്‍ സര്‍ക്കാരിന്റെ ‘മന്ദഹാസം’ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഫ്രീയായി പല്ലുസെറ്റ് വച്ചുകൊടുക്കുന്നത്. അപേക്ഷകരുടെ പല്ല് മാറ്റിവയ്ക്കാവുന്നതാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രം, വയസ്സും വരുമാനവും തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. പ്രായം കൂടിയവര്‍ക്ക് മുന്‍ഗണനയുണ്ട്.

ഒരാള്‍ക്ക് പരമാവധി 5000 രൂപയാണ് നല്‍കുക. പല്ല് പറിക്കാനും മറ്റുമുള്ള ചെലവുകള്‍ സ്ഥാപനം തന്നെ വഹിക്കണം. ഗുണഭോക്താവില്‍ നിന്ന് ഒരു പൈസ പോലും ഈടാക്കാന്‍ അനുവദിക്കില്ല. സാമൂഹ്യനീതി വകുപ്പിന്റേതാണ് പദ്ധതി. ഈ വര്‍ഷം സംസ്ഥാനത്ത് 1500 പേര്‍ക്കാണിത് നല്‍കുന്നത്. 77 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 60 പിന്നിട്ട ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിനായി യോഗ്യതയുള്ള സ്വകാര്യ ദന്തല്‍ കോളജുകള്‍, ദന്തചികിത്സ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സ്‌ക്രീനിങ് നടത്തി സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button