India

ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുന്നതിന് പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുന്നതിന് പുതിയ നിയന്ത്രണങ്ങള്‍. ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷും മലയാളവും ഉത്തരങ്ങള്‍ ഇടകലര്‍ത്തി എഴുതുന്നതിനു വിലക്കേര്‍പ്പെടുത്തി. പുസ്തക രൂപത്തിലുള്ള ലോഗരിതം ടേബിള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് വിതരണത്തിനെത്തിയപ്പോഴാണ് ഇതേക്കുറിച്ച് അധ്യാപകരും വിദ്യാര്‍ഥികളും അറിയുന്നത്.

ഒരേ വിഷയം രണ്ടു ഭാഷ ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ലെന്നാണ് ഹാള്‍ ടിക്കറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഉത്തരം എഴുതാമായിരുന്നു. ഏതെങ്കിലും ചോദ്യത്തിന്റെ ഉത്തരം എഴുതാന്‍ എളുപ്പം ഇംഗ്ലീഷാണെങ്കില്‍ ഇംഗ്ലീഷും മലയാളമെങ്കില്‍ അതും ഉപയോഗിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.

ഏതു തരത്തില്‍ പെട്ടതായാലും പുസ്തക രൂപത്തിലുള്ള ലോഗരിതം ടേബിള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. ലോഗരിതം ടേബിളിന്റെ നിശ്ചിത ഷീറ്റുകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് എടുത്തു പരീക്ഷയ്ക്ക് ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷം വരെ ക്ലാര്‍ക്‌സ് ലോഗരിതം ടേബിള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോപ്പിയടി ഒഴിവാക്കാന്‍ എന്ന പേരിലാണ് ഇപ്പോള്‍ ടേബിള്‍ പുസ്തകം ഒഴിവാക്കുന്നത്. പുതിയ നിയന്ത്രണം വിദ്യാര്‍ഥികളുടെ ആശയ വിനിമയ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് അധ്യാപകര്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button