Latest NewsNewsIndia

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ: അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ അവസരം

മെയ് 26-ന് സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിംസ് നടക്കും

ന്യൂഡൽഹി: ഈ വർഷത്തെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ സാധിക്കുക. മാർച്ച് 7 മുതൽ 17 വരെയാണ് ഇതിനുള്ള അവസരം നൽകിയിരിക്കുന്നത്. തെറ്റുകൾ തിരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കാണ് മാറ്റങ്ങൾ വരുത്താൻ സാധിക്കുക. ഈ വർഷം മെയ് 26-ന് സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിംസ് നടക്കും. 1056 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അറിയുന്നതിനായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Also Read: ഓട്ടിസം ബാധിച്ച മകനെ കുറിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button