KeralaNews

കോഴിക്കോട്-പാക്കിസ്ഥാന്‍ ബസ് സര്‍വീസുമായി ഡി.വൈ.എഫ്.ഐ

കോഴിക്കോട്•കോഴിക്കോട് നിന്നും പാകിസ്ഥാനിലേക്ക് ബസ് സര്‍വീസുമായി ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കം സ്റ്റാന്‍ഡില്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് വച്ച് ബസ് എത്തിയത്. പാകിസ്ഥാനിലേക്ക് പോകണമെന്ന ചില നേതാക്കളുടെ പരാമര്‍ശത്തിനെതിരെയായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പാകിസ്ഥാനിലേക്ക് ഒരു ബസ് എന്ന പേരില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് ബസ് മുക്കം സ്റ്റാന്‍ഡിലെത്തിയത്. പ്രവര്‍ത്തകര്‍ ബസിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റാന്‍ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞ് ചെറുപ്പക്കാരെത്തി ബസില്‍ ആളെ വിളിച്ചുകയറ്റുന്നയാളെ ചോദ്യം ചെയ്തത് അല്‍പനേരം കശപിശയ്ക്കിടയാക്കി. എംടിയുടെയും കമലിന്റെയുമൊക്കെ ഫ്ലക്സ് ബോര്‍ഡ് വെച്ചായിരുന്നു ബസ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button