USA

ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു

ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു. ഈജിപ്ഷ്യന്‍ ഇസ്ലാമിക് ഗ്രൂപ്പ് അല്‍-ഗാമ അല്‍-ഇസ്ലാമികയുടെ മുന്‍ നേതാവ് ഒമര്‍ അബ്ദല്‍-റഹ്മാന്‍ (78) ആണ് യുഎസ് ജയിലില്‍ വെച്ച് മരിച്ചത്. റഹ്മാന്‍റെ മരണം മക്കള്‍ സ്ഥിരീകരിച്ചു. ബ്ലൈന്‍ഡ്ഷേയ്ഖ് എന്നാണ് റഹ്മാന്‍ അറിയപ്പെട്ടിരുന്നത്. ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഒമര്‍ അബ്ദല്‍-റഹ്മാന്‍ കഴിഞ്ഞ 20 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചത്.

ആറ് പേരുടെ മരണത്തിനിടയായ 1993ലെ വേള്‍ഡ് ട്രേഡ് ബോംബ് ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു റഹ്മാന്‍. ഈജിപ്തില്‍നിന്നു യുഎസിലെ ന്യൂജേഴ്‌സിയില്‍ 1990 ലാണ് റഹ്മാന്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button