Kerala

പിണറായി ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി, വെറും പഞ്ചറായ ടയര്‍: ചന്ദ്രചൂഡന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പിണറായി നേരത്തെ നല്ലൊരു നേതാവിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പഞ്ചറായ ടയറുപോലെയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണ്ട് ഗോരമായി പ്രസംഗിച്ചിരുന്ന പിണറായി ഇപ്പോള്‍ പല കാര്യത്തിലും നിശബ്ദനാണ്. ജനങ്ങള്‍ക്ക് അദ്ദേഹത്തിനോടുള്ള പ്രതീക്ഷ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറപ്പിക്കുക എന്നാവശ്യവുമായി ആര്‍എസ്പി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനു പകരം ഫാക്ടറികള്‍ക്കുമുന്നില്‍ സമരം ചെയ്യുകയാണ് ഇവിടുത്തെ മന്ത്രിമാര്‍. സമരമിരിക്കാനല്ല ഇവര്‍ക്കു ശമ്പളവും അധികാരവും കാറും നല്‍കിയിരിക്കുന്നതെന്ന് ചന്ദ്രചൂഡന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button