KeralaNews

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് അധികസുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ഈ 9846100100 നമ്പറിൽ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. യാത്ര തുടങ്ങുന്നതിനു മുൻപ് വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ പേര്, ഏതുതരം വാഹനം, എവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ഈ നമ്പരിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം. റെയില്‍വേ യാത്രാവേളകളില്‍ സുരക്ഷാസംബന്ധമായ കാര്യങ്ങള്‍ക്ക് 9846200100 എന്ന നമ്പറിൽ അറിയിക്കാം.

രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീസുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്ന പദ്ധതിയിലേക്ക് കേരളവും മാറുന്നു. മാര്‍ച്ച്‌ അവസാനവാരം മുതല്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന 181 വനിതാ ഹെല്‍പ്പ് ലൈന്‍ കേരളത്തിലും നടപ്പാകും. ദേശീയതലത്തില്‍ സ്ത്രീസഹായ കേന്ദ്രങ്ങളെ ഏക ടോള്‍ഫ്രീ നമ്പറിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തില്‍ ഹെല്‍പ്പ് ലൈനിന്റെ മേല്‍നോട്ടച്ചുമതല സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനാണ് നൽകിയിട്ടുള്ളത്. മാര്‍ച്ച്‌ അവസാനവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ലൈന്‍ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button