IndiaNewsTechnology

സ്നാപ്പ്ചാറ്റിന് സമാന ഫീച്ചറുമായി വാട്‍സ്ആപ്പ്

ന്യുയോര്‍ക്ക്: പുതിയ ഫീച്ചറുമായി വാട്‍സ്ആപ്പ്. സ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‍സ്ആപ്പ് ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ഇമേജുകളോ വീഡിയോകളോ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആയി യൂസര്‍മാര്‍ക്ക് നല്‍കാന്‍ സാധിക്കും. ഈ ഫീച്ചർ സ്നാപ്പ്ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന് സമാനമാണ്.

ഈ ഫീച്ചർ ആദ്യം പരീക്ഷിക്കുന്നത് ഐ.ഒ.എസ് ഡിവൈസുകള്‍ക്കായുള്ള വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പിലാണ്. വരാനിരിക്കുന്ന ഫീച്ചറിന്റെ ഇമേജും WABetaInfo ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇമേജ്/വീഡിയോ സ്റ്റാറ്റസ് തനിയെ അപ്രത്യക്ഷമാകും. പ്രൈവസി സെറ്റിങ്സിനൊപ്പമായിരിക്കും പുതിയ സ്റ്റാറ്റസ് ഫീച്ചര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ ഫീച്ചര്‍ സംബന്ധിച്ച്‌ വാർത്തകൾ പരന്നിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button