NewsIndia

ആയുധ ഇറക്കുമതി- ആഗോള തലത്തിൽ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ലോക രാജ്യങ്ങളിൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. യുദ്ധ ഭീതി ഇപ്പോഴും നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളെ പോലും പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.2012നും 2016നുമിടയില്‍ ഇന്ത്യ വാങ്ങിക്കൂട്ടിയത് ആഗോളതലത്തില്‍ വിറ്റ ആയുധങ്ങളുടെ 13 ശതമാനമാണ്. സ്റ്റോക്​ ഹോം പീസ് ​റിസര്‍ച്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

വന്‍ ആണവായുധം കെെവശമുള്ള ചെെനയെയും പാകിസ്ഥാനെയും മുന്നില്‍ കണ്ടാണ് ഇന്ത്യ ഇത്രയധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.അയല്‍ രാജ്യങ്ങളുടെ ഭീഷണിയത്ര കണ്ടു ചെറുതല്ല. പാകിസ്ഥാനുമായി സംഘർഷം നില നിന്ന സാഹചര്യത്തിൽ ചൈനയുടെ അന്തർവാഹിനി ഇന്ത്യയുടെ അതിർത്തിയിൽ കടലിൽ വിന്യസിപ്പിച്ചിരുന്നത് കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ മേഖലയെ ആധുനിക വല്‍കരിക്കുന്നതിന്​ 250 ബില്യന്‍ ഡോളറാണ്​ ​​ പ്രധാനമന്ത്രി  നരേന്ദ്ര മോദി നീക്കിവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button