KeralaNews

ക്രിമിനല്‍-ലഹരി ബന്ധമുള്ളവരുടെ സിനിമാ പ്രവര്‍ത്തനം: നിര്‍ണായക തീരുമാനം പുറത്ത്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര സംഘടനകള്‍ എടുത്ത കൂട്ടായ തീരുമാനം ശ്രദ്ധേയമാകുന്നു. നടിയെ ആക്രമിച്ചവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഘടനകള്‍ യോഗം ചേര്‍ന്നത്. ഇനി മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ക്രിമിനലുകളുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യുന്ന ചലച്ചിത്ര പ്രവര്‍ത്തകരുമായി സഹകരിക്കില്ലെന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റര്‍ ഉടമകളുടെയും കോര്‍ കമ്മിറ്റി തീരുമാനിച്ചു.

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെന്നു തെളിയുന്നത് ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ അതിന്റെ പേരില്‍ താരങ്ങളെയും നിര്‍മാതാക്കളെയും വിവാദത്തില്‍ പെടുത്തുന്നതും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനോടും അനുകൂലിക്കാന്‍ കഴിയില്ല. അഭിനേതാക്കളായാലും സാങ്കേതിക പ്രവര്‍ത്തകരായാലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി കോര്‍ കമ്മിറ്റി അംഗങ്ങളായ ജി.സുരേഷ്‌കുമാര്‍, എം.രഞ്ജിത്ത്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പ്രതികരിച്ചു. അതേസമയം ചലച്ചിത്ര മേഖലയിലെ സംഘടനകളില്‍ അംഗത്വം നല്‍കുന്നതിനു പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button