News

ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുകളുണ്ടാകാം: പുതിയ സൗരയൂഥം നാസ കണ്ടെത്തി

ഭൂമിക്കു പുറത്തും ജീവന്‍റെ തുടിപ്പുകളുണ്ടാകാമെന്ന പ്രവചനങ്ങൾക്ക് സൂചന നൽകി സൗരയൂഥത്തിനു സമാനമായി ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഏഴു ഗ്രഹങ്ങളെ നാസ കണ്ടെത്തി. ഇതില്‍ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തുന്നത്. നാസയുടെ സ്പിറ്റ്സര്‍ ദൂരദര്‍ശിനിയാണ് ഇവയെ കണ്ടെത്തിയത്. ഏഴ് ഗ്രഹങ്ങൾ ചുറ്റും ഭ്രമണം ചെയ്യപ്പെടുന്ന ട്രാപിസ്റ്റ് വണ്‍ എന്ന ഈ നക്ഷത്രം ഭൂമിയില്‍നിന്നും നാല്‍പത് പ്രകാശവര്‍ഷത്തിനപ്പുറമാണ് സ്ഥിതി ചെയ്യുന്നത്.

ഇവയിൽ മൂന്നു ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവനു സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. സൂര്യന്‍റെ എട്ടുശതമാനം മാത്രം വലിപ്പമുള്ള ട്രാപിസ്റ്റ് സക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കണക്ക്. വലിപ്പത്തിലുള്ള കുറവും തണുപ്പുമാണ് ഈ നക്ഷത്രത്തിന്റെ സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button