KeralaNewsLife StyleHealth & Fitness

വേനൽകാലത്ത് വഴിയോര ജ്യൂസ് കടകളിൽ കയറുന്നവർ സൂക്ഷിക്കുക

ആലപ്പുഴ: കനത്ത വേനലിൽ പുറത്തിറങ്ങിയാൽ വെള്ളം കുടിക്കാത്തവരായി ആരുമില്ല. കത്തുന്ന വേനലിൽ നമ്മളിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വഴിയോര ജ്യൂസ് കടകളെയാണ്. വളരെ കുറഞ്ഞ വിലയിൽ നമ്മുക്ക് കുളിർമയേകുന്ന പാനീയം ലഭിക്കുമെന്ന കാരണത്താൽ നമ്മൾ വഴിയോര കടകളെ ആശ്രയിക്കുന്നു. വേനൽ കാലത്ത് ധാരാളമായി കാണുന്ന ഒന്നാണ് തണ്ണിമത്തൻ. നമ്മുടെ ദാഹം ശമിപ്പിക്കുന്നതിനൊപ്പം തൽക്കാലത്തേക്ക് വിശപ്പും മാറ്റാൻ തണ്ണിമത്തൻ സഹായിക്കുന്നുണ്ട്. എന്നാൽ അധിക രുചിയും അൽപ്പം ലഹരിയും ഒരു ഗ്ളാസ് കൂടി കുടിക്കണമെന്ന തോന്നലും ഉണ്ടായാൽ സൂക്ഷിക്കുക, അതിൽ ആരോഗ്യത്തിന് ഹാനികരമായ സൂപ്പർ ഗ്ലോ’ എന്ന രാസവസ്തു ചേർത്തിട്ടുണ്ടാകും.

download (1)

ഇത്തരം രാസവസ്തുക്കളാണ് വഴിയോരങ്ങളിലെ ജ്യൂസ് പാർലറുകളിലേക്ക് യുവാക്കൾ ഉൾപ്പെടെയുള്ളവർ കൂടുതൽ ആകർഷിക്കപ്പെടുന്നതിന് പിന്നിൽ. അടുത്തകാലം വരെ മധുരവും രുചിയും കൂട്ടാൻ സാക്രിൻ, ഡെൽസിൻ എന്നീ രാസവസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. പൊടിരൂപത്തിൽ ലഭ്യമാകുന്ന ഇവയുടെ പ്രധാന വിപണന കേന്ദ്രം മാംഗ്ളൂരാണ്. മത്സ്യം കേടുവരാതിരിക്കാനുള്ള ഐസ് ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്നതും വ്യാപകമാണ്.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയിൽ ആദ്യമായാണ് ജ്യൂസിൽ രാസവസ്തു കണ്ടെത്തുന്നത്. ഇലക്ട്രോ പ്ലേറ്റിംഗിനുപയോഗിക്കുന്ന സൂപ്പർഗ്ലോ ഹൈ എഫിഷ്യൻസി ഇലക്ട്രോ പ്ലേറ്റിംഗ് ഫോർമുലേഷൻ’ എന്ന രാസവസ്തുവാണ് തണ്ണിമത്തൻ ജ്യൂസിലുപയോഗിക്കുന്നത്. കാസർകോഡ് ജില്ലയിൽ നിന്നാണ് ഇത് പിടികൂടിയത്. സ്വർണം, വെള്ളി എന്നിവ പൂശുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളടങ്ങിയ ലായനിയാണ് സൂപ്പർ ഗ്ലോ. പഞ്ചസാരയുടെ ആയിരം ഇരട്ടി മധുരവും അൽപം ലഹരിയും ഇതിനുണ്ട്.

NCRP0142412

ഇത്തരം പാനീയങ്ങൾ കഴിക്കുന്നവർക്ക് വയറിളക്കവും ഛർദ്ദിയും പിടിപെടാൻ സാദ്ധ്യതയേറെയാണ്. ഭക്ഷ്യവിഷബാധ, വൃക്കരോഗം, ആസ്തുമ, അലർജി രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇവയുടെ സ്ഥിര ഉപയോഗം കാൻസറിനിടയാക്കും.

പാതയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ 95ശതമാനവും അനധികൃതമാണ്. കോഴിക്കോടൻ കുലുക്കി സർബർത്ത്, കരിമ്പ്, തണ്ണിമത്തൻ ജ്യൂസ്, സംഭാരം വില്പന കേന്ദ്രങ്ങളാണ് പാതയോരങ്ങളിൽ കൂണുപോലെ ഉയർന്നിരിക്കുന്നത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

download (2)

റോഡരികിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലപ്പോഴും ജ്യൂസിനായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ലോഡുകണക്കിനെത്തിക്കുന്ന കരിമ്പ് ഇടനിലക്കാർ വിലയ്ക്കെടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വഴി ജ്യൂസുണ്ടാക്കി വിൽക്കുന്നു. ദേശീയപാതയോരവും റോഡരികുമാണ് ഇവരുടെ താവളം. ദിനം പ്രതി അയ്യായിരത്തോളം രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. എന്നാൽ ഇവർ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ ഗുണനിലവാരമില്ലാത്തതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button