KeralaNews

നടിയെ ആക്രമിച്ച ശേഷം സുനി പുതിയ ഫോണ്‍ വാങ്ങി

കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി മുങ്ങിയശേഷം മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ആക്രമണത്തിനു ശേഷം 17നു രാത്രി ആലപ്പുഴയ്ക്കാണു സംഘം കടന്നത്. കായംകുളത്തും പരിസരത്തും കറങ്ങിയശേഷം 19നു രാവിലെയാണു സുനിൽകുമാർ, മണികണ്ഠൻ, വിജീഷ് എന്നിവർ അഭിഭാഷകനെ കാണാൻ കൊച്ചിയിലെത്തിയത്. ഇതിനിടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷം കടയില്‍ നിന്ന് പുതിയ ഫോണ്‍ സ്വന്തമാക്കുകയായിരുന്നു.

കളമശ്ശേരിയിലെ കടയുടമ ഇത് ശരി വെച്ചു. ധൃതിയിലെത്തിയ സുനി 2000 രൂപയില്‍ താഴെയുള്ള ഏതെങ്കിലും ഫോണ്‍ എടുക്കെന്നാവശ്യപ്പെടുകയായിരുന്നു. ഫോണ്‍ വാങ്ങി ഉടന്‍ തന്നെ ഇയാള്‍ പോവുകയും ചെയ്തു. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ കടക്കാരന്‍ പോലീസിന് കൈമാറി. എന്നാല്‍ നിരവധി സിം കാര്‍ഡുകള്‍ സൂക്ഷിക്കുന്ന സുനി ആ സമയത്ത് ഉപയോഗിച്ച നമ്പർ കണ്ടെത്താന്‍ സാധിക്കാതിരുന്നത് പോലീസിനെ കുഴക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button