KeralaLatest NewsNews

യുവ നടി ആക്രമിക്കപ്പെട്ട കേസ്: നിർണായക മൊഴി നൽകാൻ മഞ്ജു വാര്യർ വ്യാഴാഴ്ച കോടതിയിൽ; ശേഷം സംവിധായകൻ ശ്രീകുമാർ മേനോൻ

കേസിൻറെ ജാമ്യാപേക്ഷയിലും തുടർഘട്ടങ്ങളിലും ദിലീപിൻറെ ആരോപണം പ്രധാനമായും സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ആയിരുന്നു

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായ മൊഴികളാണ് ഈ ആഴ്ച കോടതി രേഖപ്പെടുത്തുന്നത്. ഈ മാസം 27 ന് മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ, 28 ന് ഗീതു മോഹൻ ദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ, 29 ന് സംവിധായകൻ ശ്രീകുമാർ മേനോൻ, അടുത്ത മാസം 4ന് റിമി ടോമി എന്നിവരാണ് മൊഴി നൽകാൻ എത്തുന്നത്.

ദിലീപിൻറെ മുൻ ഭാര്യ എന്ന നിലയിൽ മഞ്ജു വാര്യരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്. കേസിൻറെ ജാമ്യാപേക്ഷയിലും തുടർഘട്ടങ്ങളിലും ദിലീപിൻറെ ആരോപണം പ്രധാനമായും സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ആയിരുന്നു. മൊഴി നൽകുന്നവരെ, ദിലീപിൻറെ അഭിഭാഷകൻ അടക്കമുള്ള പ്രതിഭാഗ അഭിഭാഷകർക്ക് ക്രോസ് വിസ്താരം ചെയ്യാനും അവസരമുണ്ട്.

കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വർഷങ്ങൾ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങൾ. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകൽച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ്, ബിന്ദു പണിക്കർ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവർ. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്.

ആദ്യം പൾസർ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. എന്നാൽ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങൾ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങൾ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു.

ALSO READ: സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്

മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോൻ, വ്യക്തിവിരോധം തീർക്കാൻ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു. അതിനാൽ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാർ മേനോൻ. ഇദ്ദേഹത്തിൻറെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും എതിർ വിസ്താരവും നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button