Kerala

ലോ അക്കാദമിക്കെതിരായ അന്വേഷണം ; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

ലോ അക്കാദമിക്കെതിരായ അന്വേഷണ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഏറെ നാളായി മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തിരുന്ന ഫയലിലാണ് അന്വേഷണമാകാം എന്നെഴുതി മുഖ്യമന്ത്രി തിരിച്ച് കൈമാറിയത്. ലോ അക്കാദമി സൊസൈറ്റിയുടെ നിയമാവലിയും രജിസ്ട്രേഷനും അന്വേഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികള്‍കൂടി അംഗമായ സൊസൈറ്റിക്ക് സര്‍ക്കാര്‍ ഭൂമി നേടിയെടുത്തശേഷം മന്ത്രിമാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരെയും അതില്‍നിന്ന് ഒഴിവാക്കിയ മാനേജ്‌മെന്റ് നടപടി ഏറെ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നും ഇതിനോടൊപ്പം കണ്ടെത്തിയിരുന്നു.

ലോ അക്കാദമി സൊസൈറ്റിയുടെ രജിസ്‌ട്രേഷനും പിന്നീട് അതിന്റെ നിയമാവലിയില്‍വന്ന മാറ്റങ്ങളും മറ്റും സാധാരണനിലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്നുമാണ് റിപ്പോര്‍ട്ടായി തേടേണ്ടത്. എന്നാൽ രജിസ്‌ട്രേഷന്‍ വകുപ്പുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ട്. ഈ ഫയല്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന് അയച്ച നടപടിയും ഏറെ വിവാദമായിരുന്നു. ക്കാദമിയുടെ നിയമാവലിയില്‍ ബോധപൂര്‍വ്വം തിരുത്തി വരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് രജിസ്‌ട്രേഷന്‍ ഐജി അന്വേഷിക്കുക.

1966ല്‍ ഭൂമി നല്‍കുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയും, സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കി അംഗസംഖ്യ 21 ആക്കി കുറയ്ക്കുകയുമാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button