Kerala

ആര്‍എസ്എസ് കാര്യാലയത്തിനുസമീപം ബോംബേറ്: ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

വടകര: കോഴിക്കോട് നാദാപുരത്ത് കല്ലാച്ചിയില്‍ ബോംബേറ്. ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്താണ് ബോംബേറ് നടന്നിരിക്കുന്നത്. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തിനുശേഷം പോലീസ് സ്ഥലത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button