NewsIndia

വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്‌ കേന്ദ്രം; രണ്ടു ലക്ഷത്തിലേറെ ജീവനക്കാരെ പുതുതായി നിയമിക്കും

ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. കേന്ദ്രം പുതുതായി 2.8 ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാണ് പുതിയ നിയമനങ്ങള്‍ നടക്കുക.

ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണം 46,000 ത്തില്‍ നിന്ന് 80,000 ആക്കി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഉയര്‍ത്തും. കള്ളപ്പണവേട്ട കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമാണിത്. നോട്ട് നിരോധനമടക്കമുള്ള നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പരിശോധനകള്‍ക്കും മറ്റും ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് കേന്ദ്രത്തിന് തിരിച്ചടിയായിട്ടുണ്ട്. കസ്റ്റംസ് ആന്‍ഡ് എക്സൈസാണ് സ്റ്റാഫ് നിയമനം കൂടുതല്‍ നടക്കുന്ന മറ്റൊരു വകുപ്പ്. ഈ വകുപ്പില്‍ പുതുതായി 41,000 പേരെ നിയമിക്കും. നിലവില്‍ ഈ വകുപ്പില്‍ 50,600 ജീവനക്കാരാണുള്ളത്.

അതേസമയം ബജറ്റ് അനക്സച്ചറില്‍ റെയില്‍വെയില്‍ പുതിയ നിയമനങ്ങളെ കുറിച്ച് സൂചനയില്ല. ആണവേര്‍ജം, ബഹിരാകാശം, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലും നിയമനങ്ങളുണ്ടാകും. ആദായ നികുതി, കസ്റ്റംസ് ആന്‍ഡ് എക്സൈസ് വകുപ്പുകളിലുമായി ജീവനക്കാരുടെ എണ്ണം 1.88 ലക്ഷമായി ഉയര്‍ത്താന്‍ 2016ല്‍ പദ്ധതിയിട്ടിരുന്നെങ്കിലും പുതിയ നിയമനം നടത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button