Latest NewsNewsIndiaInternational

പിരിച്ചുവിട്ട പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഒരുങ്ങി ഇസ്രായേൽ: റിപ്പോർട്ട്

ടെൽ അവീവ്: ഇസ്രായേൽ-പലസ്തീൻ യുദ്ധത്തെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്.

വോയ്‌സ് ഓഫ് അമേരിക്ക ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, 90,000 പലസ്തീനികളെ പിരിച്ചുവിട്ടതിന് പകരം ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിന്റെ നിർമ്മാണ മേഖല തങ്ങളുടെ സർക്കാരിനോട് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ചു. ഇസ്രായേലിൽ ജോലി ചെയ്തിരുന്ന പലസ്തീനികളുടെ വർക്ക് പെർമിറ്റ് അധികൃതർ റദ്ദാക്കിയതായാണ് റിപ്പോർട്ട്.

വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി: സംശയങ്ങൾക്കുള്ള മറുപടി ഇതാ

പലസ്തീൻ തൊഴിലാളികളെ നീക്കം ചെയ്തത് ഇസ്രായേലിന്റെ നിർമ്മാണ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തി വരികയാണെന്നും കൂടുതൽ അനുമതിക്കായി ഇസ്രായേൽ അധികൃതരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ഇസ്രായേലി ബിൽഡേഴ്‌സ് അസോസിയേഷൻ അംഗം വോയ്‌സ് ഓഫ് അമേരിക്ക ന്യൂസിനോട് വ്യക്തമാക്കി.

നിർമ്മാണ മേഖലയിലേക്കും നഴ്സിങ് രംഗത്തേക്കും ഇന്ത്യയിൽനിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകാൻ നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. 10,000 ഇന്ത്യൻ തൊഴിലാളികളെ ടെൽ അവീവിലേക്ക് അയക്കാനുള്ള കരാർ ഇസ്രയേലും ഇന്ത്യയും പരിഗണിക്കുന്നതായി ഈ വർഷം ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിൽ ഇസ്രായേലിൽ ഏകദേശം 2,500 തൊഴിലാളികൾക്ക് നിർമ്മാണ മേഖലയിൽ അവസരം ലഭിച്ചു. മറ്റൊരു 2,500 പേർക്ക് ആരോഗ്യ മേഖലയിലും അവസരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന വിദേശികളിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button