NewsTechnology

അതിവേഗ പാത യാാഥാര്‍ത്ഥ്യമായാല്‍… തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേയ്ക്ക് വെറും 41 മിനിറ്റ് : വരുന്നു ഹൈപ്പര്‍ ലൂപ്പ് വണ്‍ ട്രെയിന്‍

അതെ വിമാന വേഗതയെക്കാളും വെല്ലുന്ന അതിവേഗപാത വരുന്നു അതും നമ്മുടെ ഇന്ത്യയില്‍. അത് യാഥാര്‍ത്ഥ്യമയാല്‍ പിന്നെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേയ്ക്ക് പറക്കാന്‍ മിനിറ്റുകള്‍ മാത്രം. എല്ലാം ഫാസ്റ്റ്. തിരുവന്തപുരത്തു നിന്നും ബെംഗളൂരുവിലേയ്ക്കുള്ള 736 കിലോമീറ്റര്‍ താണ്ടാന്‍ 41 മിനിറ്റ്, ബെംഗളൂരുവില്‍ നിന്ന് ചെന്നൈവരെയുള്ള 334 കിലോമീറ്റര്‍ 20 മിനിറ്റില്‍, ഡല്‍ഹിയില്‍ നിന്ന് ജയ്പൂര്‍, ഇന്‍ഡോര്‍ വഴി മുംബൈയിലേയ്ക്കുള്ള 1317 കിലോമീറ്റര്‍ താണ്ടാന്‍ 55 മിനിറ്റ്, മുംബൈയില്‍ നിന്ന് ചെന്നൈ വഴിയ ബെംഗളൂരുവിലേയ്ക്കുള്ള 1102 കിലോമീറ്റര്‍ താണ്ടാന്‍ 50 മിനിറ്റ്, ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ പാതയുമായി ഹൈപ്പര്‍ ലൂപ്പ് വണ്‍ കമ്പനി വിഷന്‍ ഫോര്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു.

നാലു പാതകളെ സെമി ഫൈനലിസ്റ്റുകളാക്കി പ്രഖ്യാപിച്ചാണ് ഹൈപ്പര്‍ ലൂപ്പ്, വിഷന്‍ ഫോര്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പങ്കെടുത്ത പരിപാടിയില്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയുടേയും, ഡിജിറ്റല്‍ ഇന്ത്യയുടേയും ഭാഗമാകാനുള്ള സന്നദ്ധതയും ഹൈപ്പര്‍ ലൂപ്പ് വണ്‍ മേധാവി റോബ് ലോയിഡ് അറിയിച്ചു. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയെ നോക്കിക്കാണുന്നുണ്ടെന്നും കണ്‍സെപ്റ്റ് മാത്രമായി തുടരുന്ന ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

മണിക്കൂറില്‍ പരമാവധി 1200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ഭാവിയെ ഗതാഗത സംവിധാനങ്ങളുടെ തലവര തന്നെ മാറ്റുമെന്നാണ് കരുതുന്നത്. ഹൈപ്പര്‍ ലൂപ്പ് യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെത്താന്‍ മിനിട്ടുകള്‍ മാത്രം മതി. 2020 ആകുമ്പോഴേക്കും യാഥാര്‍ഥ്യമാകുമെന്ന് കരുതുന്ന ഹൈപ്പര്‍ലൂപ്പിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണ് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി പുറത്തുവിട്ട റൂട്ടുകളുടെ പട്ടികയില്‍ ഏഷ്യല്‍ നിന്ന് ഇടം പിടിച്ച ഏഴ് പാതകളില്‍ അഞ്ചും ഇന്ത്യയില്‍ നിന്നായിരുന്നു. അതില്‍ നിന്നാണിപ്പോള്‍ നാലു പാതകള്‍ അവസാനഘട്ട പട്ടികയിലെത്തിയിരിക്കുന്നത്

എന്നാല്‍ കോടിക്കണക്കിന് ഡോളറുകള്‍ ചിലവുവരുന്ന പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് അനകൂല തീരുമാനം ആവശ്യമുണ്ട് അതിനായാണിപ്പോള്‍ കമ്പനി ‘വിഷന്‍ ഇന്ത്യ പദ്ധതി’ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലായാല്‍ ചെന്നൈയില്‍ നിന്നു ബെംഗളൂരുവിലേക്ക് കേവലം 20 മിനിറ്റിനകം എത്താനാകും. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ലൂപ്പ് ട്രെയിനുകള്‍ ഓടുക. ദുബായില്‍ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്

2013ല്‍ സ്പേസ് എക്സ്, ടെസ്ല മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനുറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനുറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button