KeralaNews

ആര്‍.എസ്.എസിന്റെ ഭീഷണിയെ പുച്ഛിച്ച് തള്ളി പിണറായി വിജയന്‍

തിരുവനന്തപുരം : തന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ആര്‍.എസ്.എസിന്റെ ഭീഷണി പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കാമെന്ന് വെല്ലുവിളിച്ച മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ഡോ. ചന്ദ്രാവത്തിന്റെ വെല്ലുവിളിക്ക് മറുപടി നല്‍കുകയായിരുന്നു പിണറായി.
ഉജജയ്‌നിയിലെ ആര്‍.എസ്.എസ് പ്രമുഖ് ഡോ. ചന്ദ്രാവത്താണ് പിണറായിയുടെ തലയ്ക്ക് വിലയിട്ടുകൊണ്ട് പരസ്യ വെല്ലുവിളി നടത്തിയത്. സ്ഥലം എം.പി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രാവത്തിന്റെ പ്രഖ്യാപനം.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്ന് ഉന്നയിച്ചുകൊണ്ടായിരുന്നു ചന്ദ്രാവത്തിന്റെ വെല്ലുവിളി. പിണറായി വിജയന്റെ തലകൊണ്ടുവരുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

shortlink

Post Your Comments


Back to top button