NewsInternational

അമേരിക്ക വീണ്ടും ഡ്രോണ്‍ ആക്രമണം ആരംഭിച്ചു : ഭീതിയോടെ പാകിസ്ഥാന്‍

പെഷാവര്‍: ഡോണള്‍ഡ് ട്രംപ് ഭരണത്തിന്‍ കീഴില്‍ പാക്കിസ്ഥാനിലെ ഗോത്ര മേഖകളില്‍ യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഖുറം മേഖലയിലാണ് വ്യാഴാഴ്ച ആക്രമണം സംഘടിപ്പിച്ചത്. ട്രംപ് ഭരണത്തിന്‍ കീഴില്‍ ഇത്തരത്തില്‍ ആദ്യത്തെ ആക്രമണമാണിത്.

സി.ഐ.എ നിയന്ത്രണത്തിലുള്ള ഡ്രോണ്‍ രണ്ടു മിസൈലുകളാണ് താലിബാന്‍ കേന്ദ്രങ്ങളിലേക്കു തൊടുത്തത്. കൊല്ലപ്പെട്ടവരില്‍ അഫ്ഗാന്‍ താലിബാന്‍ കമാന്‍ഡറും ഉള്‍പ്പെടുന്നതായാണ് സൂചന.

2004ലാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ നിയന്ത്രണത്തില്‍ അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ യുഎസ് ഡ്രോണ്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ 2016 മേയ് 21നുശേഷം ഇവിടങ്ങളില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നില്ല.

424 ഡ്രോണ്‍ ആക്രമണങ്ങളിലായി ഇതേവരെ നാലായിരത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരില്‍ 966 പേര്‍ സിവിലിയന്‍മാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button