KeralaNews

ബജറ്റ് ചോര്‍ച്ച-വാസ്തവത്തില്‍ സംഭവിച്ചത് ഇതാണ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരണം തുടരുന്നതിനിടെ ബജറ്റ് ചോര്‍ന്നുവെന്ന രീതിയില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടാകുന്നത് സഭയുടെ ചരിത്രത്തില്‍ ആദ്യം. പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധം ആരംഭിക്കുന്നതിനിടെ ബജറ്റിന്റെ പകര്‍പ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭവം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

സാധാരണഗതിയില്‍ ബജറ്റ് അവതരണത്തിനുശേഷം ബജറ്റിന്റെ പ്രസക്തഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കാനായി തയ്യാറാക്കാറുണ്ട്. എന്നാല്‍ ബജറ്റ് അവതരണം പകുതി പിന്നിട്ടതോടെ ബജറ്റ് ഹൈലൈറ്റ്‌സ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് എത്തുകയായിരുന്നു. ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളാണ് ബജറ്റ് ഹൈലൈറ്റ്‌സ് പ്രിന്റെടുത്ത് നിയമസഭയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവിന് കൈമാറിയത്.

ബജറ്റ് ചോര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ ബജറ്റിന്റെ ഹൈലൈറ്റ്‌സ് നേരത്തെ പുറത്തായതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളാണ് ബജറ്റ് ഹൈലൈറ്റ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഓഫീസിന് ജാഗ്രത കുറവുണ്ടായി. ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഹൈലൈറ്റ്‌സ് പുറത്തുവിട്ട ധനമന്ത്രിയുടെ ഓഫീസിനെതിരേ ഇതിനകം വിമര്‍ശനം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button