Latest NewsKeralaNews

‘ആ നിയമം പിൻവലിക്കാൻ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണ്’: സുരേഷ് ഗോപി

ബജറ്റ് അവതരണത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പൊതുപരിപാടിയിൽ വച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഈ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആഘാതം ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

‘കർഷക നിയമങ്ങൾ പല കാര്യങ്ങളുടെയും പേരിൽ പിൻവലിച്ചെങ്കിലും അതിലെ അമർഷം ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ആളാണ് ഞാൻ. കാരണം ചില കർഷകരെ ചൂഷണം ചെയ്യുന്ന ചില രാഷ്ട്രീയ മുതലാളിമാർ ഉണ്ട്. കർഷകന്റെ അന്തസ്സിന് ഒരു പോറലുമേൽക്കാതെ അവന്റെ അധ്വാനത്തിനെ പൂർണ്ണ ലാഭം അവന് വന്നുചേരാനുള്ള പ്രധാനപ്പെട്ട ഉദ്ദേശം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നിയമം പിൻവലിക്കാൻ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണ് എന്നു മാത്രമാണ് പറയാനുള്ളത്. രാജ്യത്തിന് സമാധാനപരമായ ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കുറച്ച് പേടിക്കേണ്ടി വരും. എയർ പടക്കം മുതൽ മിസൈലുകൾ വരെ ഉപയോഗിക്കേണ്ടി വരും. അതാണ് ചുറ്റുപാടുകൾ.

കർഷകന് വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ച തുക 20 ലക്ഷം കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ കൃഷി സമ്മാൻ നിധിയിൽ 8 കോടി കർഷകരാണ് അതിന്റെ ഗുണമുണ്ടാക്കുന്നത്. കേരളത്തിൽ 30 ലക്ഷം പേർക്കാണ് ഗുണം ഉണ്ടായത്. കേരളത്തിലെ കർഷകരുടെ കഷ്ടപ്പാട് എവിടെയാണ് അംഗീകരിക്കപ്പെടാതെ പോകുന്നതെന്ന് മലയാളി ഒന്ന് പറഞ്ഞു തരണം. എന്തിന്റെ പേരിലാണ് കേന്ദ്ര സർക്കാറിനെ എതിർക്കുന്നത്? പെട്രോളിന് വില കൂടുന്നതിന്റെ പേരിൽ വലിയ വിമർശനമുയർന്നു. പക്ഷേ മൂന്ന് മണിക്കൂർ കൊണ്ടാണ് ചെന്നൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് എത്താൻ പോകുന്നത്. ഇന്ത്യയും ഒരു രാജ്യവും അവരുടെ ഭരണകർത്താക്കളുടെ തന്തയുടെ വകയല്ല. അപ്പോൾ രാജ്യം എടുത്ത കടം തീർക്കേണ്ടത് അവരുടെ തന്തയുടെ വക വിറ്റ കാശുകൊണ്ട് അല്ലല്ലോ. അത് ജനങ്ങളുടെ ഭാരമായി തീരും. ഇന്ന് നാല് ലക്ഷം കോടി കടം കേരള സർക്കാരിന്റെ കാലത്ത് ആണെങ്കിൽ അതൊരിക്കലും മുഖ്യമന്ത്രി പിണറായി വിജയന്റെ ബാധ്യത അല്ലല്ലോ. ഇവിടുത്തെ ജനങ്ങളുടെ ബാധ്യതയാണ്. തിരിച്ചടച്ചെ മതിയാകൂ. അതിനൊക്കെയുള്ള ശ്രമം ശ്രമകരം ആകാതെ ജീവിതം എത്തിക്കണം’, സുരേഷ് ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button