Kerala

ഏമാനെ ചേട്ടാ എന്ന് അറിയാതെ വിളിച്ച വിദ്യാർത്ഥിയെ ചെവികുറ്റിക്കടിച്ചു

പള്ളിക്കത്തോട് ; ഏമാനെ ചേട്ടാ എന്ന് അറിയാതെ വിളിച്ച വിദ്യാർത്ഥിയെ ചെവികുറ്റിക്കടിച്ചു. വാഹന പരിശോധനക്കിടെ എസ് ഐ യെ അറിയാതെ ചേട്ടാ എന്ന് വിളിച്ച പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ എ ദീപക്കാണ് (19) മർദ്ധനമേറ്റതായി പരാതി നൽകിയത്.

കൂട്ടുകാരനെ ഇറക്കാൻ വേണ്ടി ബൈക്ക് നിർത്തുന്നതിനിടെ പോലീസ് വാഹനം ഇത് വഴി എത്തുകയായിരുന്നു.

ഹെൽമെറ്റ് വെക്കാത്തതിന് പിഴ ചുമത്തുകയും ബൈക്കിന്റെ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ വെപ്രാളത്തിൽ ചേട്ടാ എന്ന് വിളിച്ചതിനാണ് എസ് ഐ തല്ലിയതെന്ന് ദീപക് പരാതിയിൽ പറയുന്നു മർദ്ദനത്തെ തുടർന്ന് ദീപക് പാമ്പാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button