NewsIndia

മുതിർന്ന അഭിഭാഷകരുടെ കേസുകൾക്ക് ഇനി മുൻഗണനയില്ല- പണത്തിന്റെ പിൻബലത്തിൽ വേഗം കേസ് നടത്തുന്നവർക്ക് ഇനി കാത്തിരിക്കേണ്ടി വരും

 

ന്യൂഡൽഹി: കാശുള്ളവർക്കും പ്രശസ്തനായ വക്കീലിനെ വെച്ച് കേസ് നടത്തുന്നവർക്കും ക്രമം തെറ്റിച്ച് വളരെ വേഗം കേസ് പരിഗണിക്കുന്ന കീഴ്വഴക്കത്തിന് തിരിച്ചടി.ന്യായമായ പല ആവശ്യങ്ങളിലും നീതി തേടി പാവപ്പെട്ടവർ വർഷങ്ങളോളം കോടതി കയറുമ്പോൾ പണവും സ്വാധീനവും ഉള്ളവർ മുതിർന്ന അഭിഭാഷകരെ കേസ് ഏൽപിച്ച് വേഗത്തിൽ കാര്യം നടത്തിയെടുക്കുന്ന രീതിയാണ് കണ്ടുവന്നിരുന്നത്.

എന്നാൽ മുതിർന്ന അഭിഭാഷകരുടെ കേസുകൾ ഇപ്രകാരം ക്യൂ തെറ്റിച്ചു നടത്തുന്നതിനെതിരെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ആദ്യമായി നടപടിയെടുത്തു.മുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി ഹാജരാകുന്ന കേസ് പരിഗണിക്കുന്നത് ഖേഹർ മാറ്റി വെച്ചു.കേസ് അടിയന്തിരമായി പരിഗണിക്കുന്നതിൽ പ്രത്യേക കീഴ്‌വഴക്കമൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.മുതിർന്ന അഭിഭാഷകൻ ഹാജരാകുന്ന കേസ് എന്ന നിലയ്ക്ക് ഹർജി അതിവേഗം പരിഗണിക്കുന്ന കീഴ്വഴക്കത്തിനാണ് ഇതോടെ തടയിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button