NewsIndia

മലയാളി കുടുംബങ്ങള്‍ ഭരിക്കുന്നത് വീട്ടമ്മമാരോ? സര്‍വേ റിപ്പോര്‍ട്ട് വായിക്കാം

രാജ്യത്ത് കുടുംബഭരണത്തില്‍ മലയാളി വീട്ടമ്മമാര്‍ ഏറെ മുന്നിൽ. നാലാംസ്ഥാനത്താണ് കുടുംബ ഭരണത്തിൽ മലയാളി വീട്ടമ്മരുടെ സ്ഥാനം. കേരളത്തിലെ 92.1 ശതമാനം വീട്ടമ്മമാര്‍ കുടുംബതീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 2005-06ല്‍ കേരളത്തിലിത് 88 ശതമാനമായിരുന്നു. എങ്കിലും സ്വന്തമായി വീടോ സ്ഥലമോ ഉള്ള കേരളത്തിലെ സ്ത്രീകളുടെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്.

കുടുംബ തീരുമാനങ്ങളില്‍ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം 92.1 ശതമാനമാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ളത് 81.2%വുമാണ്. ദേശീയ ശരാശരിയിൽ 45.9% സ്ത്രീകൾക്കാണ് സ്വന്തമായി ഫോൺ ഉള്ളത്. സ്വന്തമായി വീടോ സ്ഥലമോ ഉള്ളവര്‍ കേരളത്തിൽ 34.9% വും ദേശീയ ശരാശരി 38.4%വുമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ട് 70.6% സ്ത്രീകൾക്കുണ്ട്. ദേശീയ ശരാശരി 53% സ്ത്രീകൾക്കാണ് ബാങ്ക് അക്കൗണ്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് നടത്തിയ സര്‍വേയിലാണ് (എന്‍.എഫ്.എച്ച്.എസ്. -4) ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button