Nattuvartha

നോക്കുകുത്തിയായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍

നിലമ്പൂര്‍: അമരമ്പലം പഞ്ചായത്തിലെ ഏക ഗവ. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നോക്കുകുതിയാവുന്നു. തേള്‍പ്പാറ എന്ന ഉള്‍ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആതുരാലയം പൂക്കോട്ടുംപാടം പട്ടണത്തിലേക്ക് മാറ്റിയാല്‍ ജനങ്ങള്‍ക്ക് ഉപകരപ്രദമാവും എന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം ഇന്നും അധികാരികളുടെയും, മാറി മാറി വരുന്ന രാഷ്ട്രീയകാരുടെയും കെടുകാര്യസ്ഥത കൊണ്ട് അനാഥമായി നിലകൊളളുന്നു എന്ന പരാതി ഉയരുന്നു. ഇങ്ങനെയൊരു സ്ഥാപനം ഉള്ള വിവരം അറിയുന്നവര്‍പോലും വിരളം.

സ്ഥലമില്ലെന്ന വാദം മുറുകെ പിടിച്ചു ജനത്തെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ജനരോഷം ശക്തം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തീര്‍ത്തും അശാസ്ത്രീയമായ പൂക്കോട്ടുംപാടം ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തില്‍ ഇടതു വലതു ഭേദമില്ലാതെ കോടികള്‍ കൊള്ളയടിക്കാന്‍ ഒറ്റകെട്ടായിരുന്നു എന്നതും, ഇന്നും പൂര്‍ണ നിര്‍മാണ ശേഷവവും ഒരു ബസ് പോലും മേല്‍്പറഞ്ഞ സ്റ്റാന്‍ഡില്‍ കയറിയിട്ടില്ല എന്നതും വാസ്തവം. ബസ് സ്റ്റാന്‍ഡും അനുബന്ധ കെട്ടിടങ്ങളും അനാഥ പ്രേതം കണക്കെ നശിച്ചുകൊണ്ടിരിക്കുന്നു.

മേല്‍പറഞ്ഞ ഹെല്‍ത്ത് സെന്ററില്‍ മുന്‍പുണ്ടായിരുന്ന ഡോ.സബിത മെഡിക്കല്‍ കോളേജിലേക്ക് ഡ്യൂട്ടി മാറി പോവുകയും, പകരം വന്ന ഡോ. പര്‍വീന്‍ ചാര്‍ജെടുത്തതിന് ശേഷം ആശുപത്രിയില്‍ വരുന്നില്ല എന്നു ഒട്ടനവധി പരിസരവാസികളായ, ഈ ആശുപത്രിയെ മാത്രം ആശ്രയിക്കുന്ന ദരിദ്രരായ രോഗികള്‍ ആക്ഷേപമുന്നയിക്കുന്നു. മുന്‍പുണ്ടായിരുന്ന ഡോ. സബിത തീര്‍ത്തും ജനസേവിക ആയിരുന്നെന്നും, അവര്‍ സ്ഥലം മാറി പോയത് തീരാ നഷ്ടമെന്നും നാട്ടുകാര്‍ പറയുന്നു. ഇപ്പറഞ്ഞ ശോചനീയാവസ്ഥ പരിഹരിക്കാനും, ഈ ആശുപത്രി നാടിന്റെ ആവശ്യമാണെന്ന തിരിച്ചറിവോടെ പൂക്കോട്ടുംപാടത്തെക്കു മാറ്റി സ്ഥാപിക്കാനും നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button