NewsIndia

ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക അതിര്‍ത്തിയില്‍

അമൃത്സര്‍•രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക പോസ്റ്റ്‌ പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയില്‍ ഉദ്ഘാടനം ചെയ്തു. 360 അടി (110 മീറ്റര്‍) ഉയരമുള്ള പതാകയാണ് ഇന്തോ-പാക് അതിര്‍ത്തിയില്‍, പാകിസ്ഥാനില്‍ നിന്ന് ഒരു കല്ലേറിന്റെ മാത്രം ദൂരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

പഞ്ചാബ് മന്ത്രി അനില്‍ ജോഷി ഉദ്ഘാടനം ചെയ്ത പതാക പോസ്റ്റിന് 110 മീറ്റര്‍ ഉയരവും 24 മീറ്റര്‍ വീതിയുമുണ്ട്. 55 ടണ്‍ ആണ് ഭാരം. പഞ്ചാബ് സര്‍ക്കാരിന്റെ അമൃത്സര്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് അതോറിറ്റിയുടെ ഒരു പദ്ധതിയായ ഇതിന് ഏകദേശം 3.50 കോടി രൂപയോളം ചെലവായി.

നേരത്തെ റാഞ്ചിയിലെ 300 അടി ഉയരമുള്ള പതാകയായിരുന്നു രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പതാക.

shortlink

Related Articles

Post Your Comments

Related Articles


Back to top button