NewsIndia

വിജയ് മല്യയുടെ കിങ്ഫിഷര്‍ വില്ല സ്വന്തമാക്കാന്‍ അവസരം

 

മുംബൈ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കിട്ടാക്കടം ഈടാക്കുന്നതിനായി ബാങ്കുകളുടെ കൺസോർശ്യാം നടന്നു. എങ്കിലും ഇന്നലെ നടന്ന ലേലത്തിൽ വില്പനയായില്ല എന്നാണു റിപ്പോർട്ട്. അടിസ്ഥാന വിലയേക്കാൾ വളരെയധികം കുറച്ച് 103 കോടിക്ക് ആണ് കിംഗ് ഫിഷർ ഹൌസ് ലേലത്തിന് വെച്ചത്. ഗോവയിലെ വില്ല 73 കോടിക്കാണ് ലേലം വെച്ചിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നായി മല്യ എടുത്ത 9000 കോടി രൂപ ഈടാക്കാനായി ആണ് ബാങ്കുകൾ മല്യയുടെ ആസ്തികൾ ലേലം വെക്കുന്നത്.

വിജയ് മല്യ ഉള്‍പ്പെടെ 63 പേരുടെ 7000 കോടി രൂപയുടെ വായ്പ എഴുതിതള്ളിയെന്ന വാര്‍ത്ത മുൻപ് വന്നെങ്കിലും കേന്ദ്ര സർക്കാർ അത് നിഷേധിച്ചിരുന്നു.വിജയ് മല്യയുടെ 6,630 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയിരുന്നു . 800 കോടി രൂപ വിലമതിക്കുന്ന ബെംഗലൂരുവിലെ മാളും 200 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ഫാം ഹൗസും ഉള്‍പ്പെടെയുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യം വിട്ട മല്യ ഇപ്പോൾ നിലവില്‍ അദ്ദേഹം ബ്രിട്ടനിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button