KeralaNews

കണ്ണൂരില്‍ പിന്നെയും പുലിയിറങ്ങി? വനപാലകരും നാട്ടുകാരും തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലി ഒരു ദിവസം മുഴുവന്‍ പ്രദേശവാസികളെയും വനപാലകരെയുംപോലീസിനെയും വട്ടം ചുറ്റിച്ചതിനു പിന്നാലെയാണ് കണ്ണൂരില്‍ നിന്നും മറ്റൊരുപുലിയുടെ വാര്‍ത്ത വരുന്നത്. കണ്ണൂര്‍ മട്ടന്നൂരിലാണ് ഇത്തവണ പുലിയെ കണ്ടെത്തിയത്.

ഉരുവച്ചാല്‍ മണക്കായില്‍ കശുമാവിന്‍ തോട്ടത്തില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ഫോറസ്റ്റ് അധികൃതരും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. മണക്കായി ചുണ്ടക്കുന്നിലെ കശുവണ്ടി തോട്ടത്തോട് ചേര്‍ന്നാണ് പുലിയെ കണ്ടത്. കശുവണ്ടി ശേഖരിക്കാനെത്തിയ ഖാദര്‍ എന്നയാളാണ് പുലിയെ കണ്ടത്.

പുലിയെ കണ്ടതോടെ ഇയാള്‍ ബോധംകെട്ടുപോയി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. ഫോറസ്റ്റ് കൊട്ടിയൂര്‍ റെയിഞ്ച് ഓഫീസര്‍ വി.രതീഷിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാരും നാട്ടുകാരും മണിക്കൂറോളം കശുമാവിന്‍ തോട്ടത്തിലും മറ്റും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

എന്നാല്‍ കാട്ടിനുള്ളില്‍ കാട്ടുപന്നിയുടെ കാല്‍പാടുകള്‍ കണ്ടതായും ഖാദര്‍ കണ്ടത് പന്നിയാകാനാണ് സാധ്യതയെന്നുമാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അധികൃതരുടെ ഉറപ്പ് നാട്ടുകാര്‍ക്ക് വിശ്വാസമായിട്ടില്ല. അവര്‍ ഇപ്പോഴും ഭീതിയിലാണ്.

ഞായറാഴ്ച കണ്ണൂര്‍ നഗരത്തിലെ താഴെചൊവ്വ പ്രദേശത്തെ റെയില്‍വേ ട്രാക്കിനുസമീപം കണ്ടെത്തിയ പുലിയെ എട്ടുമുണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവച്ച് പിടികൂടിയത്. പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ പുലിയെ തിരുവനന്തപുരം നെയ്യാര്‍ വനമേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരം തുറന്നുവിട്ടു

shortlink

Post Your Comments


Back to top button