NewsInternational

ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി : മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍

ഷാര്‍ജ : മലയാളികളുടെ ഉടമസ്ഥതയില്‍ ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന അമ്പതോളം വരുന്ന മലയാളികള്‍ ദുരിതം അനുഭവിക്കുകയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെട്ടെന്ന് ഒരു ദിവസം ഒരു കാരണവുമില്ലാതെ അടച്ചുപൂട്ടുകയായിരുന്നു.

നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെന്നാണ് വിവരം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ആദ്യം പൂട്ടിയത്. ഈമാസം ആദ്യത്തിലായിരുന്നു ഇത്. ഇയാളുടെ ഉടമസ്ഥതയിലുള്ള നാലു സ്ഥാപനങ്ങളും പൂട്ടിപ്പോയി. ഉടമയെ വിളിച്ചിട്ടു കിട്ടുന്നുമില്ല. പാസ്പോര്‍ട്ടോ മറ്റു രേഖകളോ എടുക്കാനോ നാട്ടില്‍ പോകാനോ പോലും ഇവര്‍ക്കു സാധിക്കുന്നുമില്ല.

ഉടമസ്ഥന്‍ ശമ്പളം നല്‍കിയിട്ടില്ലാത്തതിനാല്‍ ഭക്ഷണത്തിനായി വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടെന്നു തൊഴിലാളികള്‍ പറയുന്നു. ഉടമയെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും മുങ്ങിയതായി സംശയിക്കുന്നെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ തൊഴില്‍മന്ത്രാലയത്തിനു പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ രണ്ടുതവണ താമസസ്ഥലത്തെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ ചുമതലയുള്ളയാളുടെ കാല് പിടിച്ചാണ് ഇത് തല്‍ക്കാലം പുനഃസ്ഥാപിച്ചത്.

കുറേ പേര്‍ ഇതിനകം നാട്ടില്‍ പോയിരിക്കുകയാണ്. മറ്റുള്ളവര്‍ക്കാകട്ടെ ഇതിനും സാധിക്കുന്നില്ല. ഇവരുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും സ്ഥാപനത്തിന്റെ പ്രധാന ഓഫീസിലാണുള്ളത്. മലയാളികള്‍ക്കു പുറമെ ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഡല്‍ഹി് സ്വദേശിയും ഫിലിപ്പൈന്‍ സ്വദേശികളായ നാലു സ്ത്രീകളും ഇവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടുന്ന വിവരം നേരത്തെ ജോലിക്കാരെ അറിയിക്കുകയും ചെയ്തിരുന്നില്ല. പക്ഷേ, പൂട്ടുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കാര്യമായി ഇറക്കിയിരുന്നില്ല. പതിവ് പോലെ ജോലിക്കത്തെിയപ്പോള്‍ സ്ഥാപനങ്ങള്‍ അടഞ്ഞത് കിടക്കുന്നതാണ് കണ്ടതെന്നും തൊഴിലാളികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button